ട്രംപിന് നല്‍കിയ ബോയിംഗ് 747 വിമാനത്തിന്റെ പരീക്ഷണ പറക്കലുകള്‍ പൂര്‍ത്തിയായി

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഡൊണള്‍ഡ് ട്രംപിന് ഖത്തര്‍ നല്‍കിയ ബോയിംഗ് 747 വിമാനത്തിന്റെ പരീക്ഷണ പറക്കലുകള്‍ പൂര്‍ത്തിയായി. ഈ വേനല്‍ക്കാലത്ത് വിമാനം ഔദ്യോഗികമായി അവതരിപ്പിക്കാന്‍ തയ്യാറായതായി അമേരിക്കന്‍ വ്യോമസേന അറിയിച്ചു. ട്രംപിന് ഉപയോഗിക്കുന്നതിനാണ് ആഡംബര വിമാനം സജ്ജമാക്കുന്നത്.

city exchange

ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനോടൊപ്പം ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള പുതിയ പെയിന്റിംഗിലായിരിക്കും വിമാനമുണ്ടാവുക. പുറംഭാഗത്തിന്റെ പുതിയ നിറം ട്രംപ് തന്നെയാണ് തെരഞ്ഞെടുത്തത്.

2025 മെയിലാണ് ഖത്തര്‍ ഈ വിമാനം അമേരിക്കയ്ക്ക് സമ്മാനമായി നല്‍കാന്‍ തയ്യാറായത്. തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിയമാനുസൃത നടപടികള്‍ പാലിച്ചാണ് ഇത് സ്വീകരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റിന്റെ യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം 400 മില്യണ്‍ ഡോളറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് വിമാനത്തില്‍ നടത്തിയത്. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ, പ്രസിഡന്റിന് ആകാശത്തുനിന്ന് തന്നെ ഭരണം നടത്താന്‍ കഴിയുന്ന രീതിയിലാണ് മാറ്റങ്ങള്‍ വരുത്തിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!