

ദോഹ: മത്സ്യസമ്പത്തിനെ പിന്തുണയ്ക്കുന്നതിനും റിസര്‍വിനുള്ളിലെ സമുദ്ര പരിസ്ഥിതിയുടെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള സംരംഭത്തിന്റെ ഭാഗമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഖോര്‍ അല്‍ ഉദൈദ് റിസര്‍വിന്റെ സമുദ്ര പരിസ്ഥിതിയിലേക്ക് 200 സില്‍വര്‍ സീബ്രീം മത്സ്യങ്ങളെ വിട്ടയച്ചു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഫിഷറീസ് വെല്‍ത്ത് വകുപ്പിന്റെ അക്വാട്ടിക് റിസര്‍ച്ച് സെന്ററിനൊപ്പം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പ്രകൃതി സംരക്ഷണ വകുപ്പിന്റെയും സമുദ്ര സംരക്ഷണ വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് ഈ സംരംഭം നടന്നത്.

