സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍ സംഗമം 24ന്

Web Desk
1 Min Read

ദോഹ: ഐ സി എഫ് സ്‌നേഹ കേരളം കാമ്പയിനിന്റെ ഭാഗമായി എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സ്‌നേഹത്തണലില്‍, നാട്ടോര്‍മ്മകളില്‍ സംഗമം 24ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഐ സി സി മുംബൈ ഹാളില്‍ നടക്കും. സംഗമം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

city exchange

അബ്ദുല്‍ മജീദ് അഹ്സനി പ്രമേയ പ്രഭാഷണം നടത്തും. കോയ കൊണ്ടോട്ടി (കെ എം സി സി), സുധീര്‍ (സംസ്‌കൃതി), സിനാന്‍ മാസ്റ്റര്‍ (ആര്‍ എസ് സി), ജിജി ജോണ്‍ (ഫ്രന്റ്‌സ് ഓഫ് തിരുവല്ല), ഉമ്മര്‍ കുണ്ടുതോട് (ഐ സി എഫ്) തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!