
മനാമ: ബഹ്‌റൈന്‍ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബര്‍ 19ന്
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിലാണ് സമ്മേളനം നടക്കുന്നത്.

പ്രതിഭ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ പി ശ്രീജിത്ത്, സുബൈര്‍ കണ്ണൂര്‍, എന്‍ കെ വീരമണി, എന്‍ വി ലിവിന്‍ കുമാര്‍, ഗിരീഷ് മോഹനന്‍, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗത സംഘം പാനല്‍ അവതരിപ്പിച്ച് സംസാരിച്ചു. പ്രതിഭ ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെ വി അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് സെക്രട്ടറി അനീഷ് പി വി സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് കുന്നന്താനം നന്ദിയും രേഖപ്പെടുത്തി.

ബിനുമണ്ണില്‍ ചെയര്‍മാനും എന്‍ വി ലിവിന്‍ കുമാര്‍ ജനറല്‍ കണ്‍വീനറും വി കെ സുലേഷ്, നിഷ സതീഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി സ്വാഗതസംഘത്തെ യോഗം തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട മറ്റു സ്വാഗത സംഗം കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരും. ഗിരീഷ് മോഹനന്‍, അനീഷ് പി വി (സാമ്പത്തികം), മഹേഷ് കെ വി, നിരന്‍ സുബ്രഹ്മണ്യന്‍ (പ്രചരണം), ബിനു കരുണാകരന്‍, ജോഷി ഗുരുവായൂര്‍ (വേദി), ഷിജു പിണറായി, രാജേഷ് അറ്റാച്ചേരി (നഗരി), അനില്‍ കെ പി, രജീഷ് വി (രജിസ്ട്രേഷന്‍), പ്രദീപ് പതേരി, ബൈജു (മീഡിയ) ജയകുമാര്‍, സജേഷ് ശിവ (ഭക്ഷണം), റീഗ പ്രദീപ്, അനില്‍ സി കെ (റിസപ്ഷന്‍), നൗഷാദ് പൂനൂര്‍, ജയരാജ് വെള്ളിനേഴി (സ്റ്റേഷനറി), സജീവന്‍ മാക്കണ്ടി, അജീഷ് കെ എം (വളണ്ടിയര്‍), റാഫി, ഗംഗാധരന്‍ മുണ്ടത് (അനുബന്ധ പരിപാടി- സ്‌പോര്‍ട്‌സ്), നൗഷാദ് പൂനൂര്‍, ജയേഷ് വി കെ (അനുബന്ധ പരിപാടി- രക്ത ദാനം).
സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും.

