വിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ പിടിയിലാക്കാനുള്ള പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് ഗുരുതര പിഴവ്

Web Desk
2 Min Read

കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയെ ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് അകറ്റി സംഘപരിവാറിന്റെ പിടിയിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ നീക്കത്തിന്റെ ഭാഗമായാണ് പി എം ശ്രീ പദ്ധതിയെന്ന് അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതിയില്‍ ഒപ്പുവെച്ചത് ഗുരുതര പിഴവായി കണക്കാക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനെ ഫാസിസത്തിന്റെ ആലയിലാക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 68-ാമത് സംസ്ഥാന സമ്മേളന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.

city exchange

കേന്ദ്രം നടപ്പാക്കുന്ന പി എം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള രാഷ്ട്രീയ നിയന്ത്രണം സ്ഥാപിക്കാനാണ് ശ്രമം. സംസ്ഥാനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്വാതന്ത്ര്യവും പാഠ്യക്രമരചനയിലെ സ്വയംഭരണവും ഇതിലൂടെ നിഷേധിക്കപ്പെടും. ‘ഒരു രാജ്യം, ഒരു പാഠപുസ്തകം’ എന്ന ആശയത്തിലേക്ക് നീങ്ങുന്ന ഈ നീക്കം ഭാഷാ വൈവിധ്യത്തെയും സാമൂഹിക നീതിയേയും തകര്‍ക്കുന്നതാണ് എന്നും വിദ്യാഭ്യാസ വകുപ്പിന് ജനാധിപത്യ പ്രതിബദ്ധതയുണ്ടാകണമെന്നും കേന്ദ്രഭരണത്തിന്റെ ഫാസിസ്റ്റ് ആലയില്‍ കെട്ടുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള, ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, ടി എ തങ്ങള്‍, അഡ്വ. എം പി മുഹമ്മദലി, അന്‍സാരി തില്ലങ്കേരി, ബി കെ അഹമ്മദ്, ധര്‍മ്മടം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷക്കീര്‍ മൗവ്വഞ്ചേരി, എസ് ഇ യു സംസ്ഥാന സെക്രട്ടറി പി സി റഫീഖ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, ട്രഷറര്‍ എ പി ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍, എം പി അബ്ദുസലാം, സി പി മുഹമ്മദ് കുട്ടി, നൂറുല്‍ അമീന്‍ കെ, മുഹമ്മദ് സജീബ്, ഒ എം യഹ്യാഖാന്‍, അബ്ദുല്‍ റഷീദ് ഖാസിമി, ജൈസല്‍, കെ കെ റംലത്ത്, ബി സൈനബ, ബി എ റഹ്മാന്‍, കെ ടി കുഞ്ഞുമൊയ്തീന്‍, എം പി അയ്യൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!