അഫ്ഗാനില്‍ തടവിലുള്ള മലയാളി യുവതികളെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

ന്യൂഡല്‍ഹി:മലയാളി യുവതികള്‍ അടക്കമുള്ള ഇന്ത്യക്കാരായ ഐഎസ് തടവുകാരെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍നിന്ന് താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഈസ എന്നിവരും മോചിപ്പിക്കപെട്ട സംഘത്തിലുണ്ടെന്നാണ് സൂചന. 2016ല്‍ ഐ എസില്‍ ചേരാന്‍ ഭര്‍ത്തക്കന്‍മാര്‍ക്കൊപ്പം നാടുവിട്ട് അഫ്ഗാനിസ്ഥാനില്‍ എത്തിയതായിരുന്നു ഇവര്‍. പിന്നീട് ഇവര്‍ അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയതായിരുന്നു.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാബൂളില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.മോചിപ്പിച്ച ഐ എസ് തടവുകാരില്‍ 9 മലയാളികളുണ്ടെന്നാണ് ഏജന്‍സികള്‍ പുറത്തുവിട്ട വിവരം. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതാണ്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഓടെ ഐ എസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്.

city exchange
Share This Article
Leave a Comment
error: Content is protected !!