കണ്ണൂരില്‍ രണ്ടു യുവതികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

Web Desk
0 Min Read

കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.
യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഇവരുടെ കണ്ണൂര്‍ നഗരത്തിലെ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!