ദേശീയപാതയില്‍ ആലുവ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണം: ബെന്നി ബെഹന്നാന്‍ എം പി

Web Desk
1 Min Read

ആലുവ: അത്താണി, സെമിനാരിപ്പടി എന്നീ പ്രദേശങ്ങളില്‍ ദേശീയപാതയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കള്‍വേര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഡല്‍ഹി ഓഫീസില്‍ നിന്നും അനുമതിയായതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

city exchange

അത്താണി കല്പക നഗര്‍ ഭാഗത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഹൈവേ ക്രോസ്സ് ചെയ്ത് വീതി കൂട്ടി കാന നിര്‍മ്മിക്കുന്നതിനും സെമിനാരിപ്പടി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് അന്‍വര്‍ സാദത്ത് എം എല്‍ എ, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നതായി എം പി അറിയിച്ചു.

അത്താണി ഭാഗത്ത് ഒരു അഡീഷണല്‍ ബോക്‌സ് കള്‍വേര്‍ട്ടും ഒരു ബോക്‌സ് കള്‍വേര്‍ട്ടും സെമിനാരിപ്പടി ഭാഗത്ത് ആര്‍ സി സി ബോക്‌സ് കള്‍വെര്‍ട്ടുമായിരിക്കും നിര്‍മ്മിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ ഈ മാസം തന്നെ ആരംഭിച്ച് ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മാസത്തോടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം ആദ്യം പണി പൂര്‍ത്തിയാക്കുമെന്നും നാഷണല്‍ ഹൈവെ അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!