ലോഹി ഒരോര്‍മ്മ അനുസ്മരണം നടത്തി

Web Desk
1 Min Read

തൃശ്ശൂര്‍: ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്റെ 14-ാം വാര്‍ഷികവും ലോഹിതദാസിന്റെ 14-ാം ചരമവാര്‍ഷിക ദിനവും കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്നു.

city exchange

അനുസ്മരണ യോഗത്തില്‍ ദൂര്‍ദര്‍ശന്‍ മുന്‍ഡയറക്ടര്‍ സി കെ തോമസ്, ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ നായകനിരയിലേക്ക് കടന്നുവന്ന വിനുമോഹന്‍ എന്നിവര്‍ അനുസ്മരണ സംഭാഷണം നടത്തി. ലോഹിതദാസിന്റെ ഛായാചിത്രത്തില്‍ തൃശ്ശൂര്‍ എം പി പ്രതാപന്‍ പുഷ്പാര്‍ച്ചന നടത്തി.

ലോഹിതദാസിന്റെ നാമധേയത്തില്‍ ഈ വര്‍ഷം ആദ്യമായി നടത്തിയ ഷോര്‍ട്ട് ഫിലിം തിരക്കഥാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം സംവിധായകന്‍ പ്രിയനന്ദന്‍ നല്‍കി.

- Advertisement -
Ad image

ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്റെ 14-ാം വാര്‍ഷിക ഉദ്ഘാടനം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്റെ ബാനറില്‍ നിര്‍മ്മിച്ച ഇന്നലെയെതേടി എന്ന കുട്ടികളുടെ ഹ്രസ്വചിത്രത്തിലൂടെ കടന്നുവന്ന അപര്‍ണ ബാലമുരളിയെ ആദരിച്ചു. തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍ പൊന്നാട അണിയിച്ച് പുരസ്‌കാരം നല്‍കി.

ഇന്നലെയെതേടി എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഐബുക്കസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ മലയാളം ഓമാന്‍ ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറിയായ രതീഷ് പട്ടിയാത്ത് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍, നടന്മാരായ നന്ദകിഷോര്‍, ലിഷോയ്, സാഹിത്യകാരന്‍ തുളസിദാസ്, ശങ്കരന്‍പണിക്കര്‍, സിനിമാ സംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ്, അനില്‍ കമലാകൃഷ്ണന്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ അനുസ്മരണവും ആശംസകളും നല്‍കി.

അപര്‍ണ ബാലമുരളി മറുപടി പ്രസംഗം നടത്തി. സജീഷ് കുട്ടനെല്ലൂര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഇന്നലെയെതേടി പ്രദര്‍ശനം നടത്തി.

Share This Article
Leave a Comment
error: Content is protected !!