സത്യത്തിന്റെ മാത്രമല്ല സ്‌നേഹത്തിന്റേയും നഗരമാണ് കോഴിക്കോട്: കെ വി മോഹന്‍ കുമാര്‍

Web Desk
1 Min Read

കോഴിക്കോട്: സത്യത്തിന്റെ നഗരമെന്നതിനോടൊപ്പം സ്‌നേഹത്തിന്റെ നഗരമെന്നാണ് എനിക്ക് കോഴിക്കോടിനെ വിശേഷിപ്പിക്കുവാനുള്ളതെന്ന് എഴുത്തുകാരനും പൊതു വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറുമായിരുന്ന കെ വി മോഹന്‍ കുമാര്‍ പറഞ്ഞു. ശന്തനു നായിഡു എഴുതിയ രത്തന്‍ ടാറ്റയെക്കുറിച്ചുള്ള പ്രകാശഗോപുരത്തിനരികെ എന്ന ഷമീമ മജീദ് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം നവാസ് പൂനൂരിന് നല്കി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ശന്തനു നായിഡുവെന്ന ചെറുപ്പക്കാരനായ വ്യക്തി നമ്മുടെ യുവ സമൂഹത്തിനു ഏറെ അനുകരണീയ മാതൃകയാണ്. മനോഹരമായ ഭാഷയിലൂടെയാണ് ഷമീമ മജീദ് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ എളിമയുള്ള ജീവിതം മലയാളവായനക്കാര്‍ക്ക് ഈ പുസ്തകത്തിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍, ജോഹര്‍ ടാം ടണ്‍, ഹസ്സന്‍ തിക്കോടി, ലിപി അക്ബര്‍, എം എ സുഹൈല്‍, ഡോ. മുഹമ്മദ് സജ്ജാദ് എന്നിവര്‍ സംസാരിച്ചു. ലിപി ബുക്‌സാണ് പ്രകാശ ഗോപുരത്തിനരികെയെന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!