ഐ എസ് ഡി സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: മലയാളഭാഷയുടെ പ്രാധാന്യവും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വരച്ചുകാട്ടി കുട്ടികളില്‍ അവബോധമുണര്‍ത്താന്‍ ഐ എസ് ഡി സീനിയര്‍ സ്‌കൂള്‍ അസംബ്ലിയില്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ചു കേരളപ്പിറവി ദിനം ആചരിച്ചു.

city exchange

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു. സി ഇ ഒ മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ എന്നിവര്‍ കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ച് എട്ടാം തരം വിദ്യാര്‍ഥി നൂറുല്‍ ഇസയുടെ പ്രഭാഷണം വേറിട്ട അനുഭവമായി. കേരളത്തിന്റെ മനോഹാരിതയെ തൊട്ടുണര്‍ത്തുന്ന നൃത്താവിഷ്‌കാരം ഐ എസ് ഡിയിലെ അഥീനയും സംഘവും അവതരിപ്പിച്ചു.

- Advertisement -
Ad image

കേരളീയ കലകളെ പരിചയപ്പെടുത്തിക്കൊണ്ട് വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും വിവരണവും കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകരാന്‍ സാധിച്ചു. മലയാളം അധ്യാപിക അനിത ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടിയുടെ മുഖ്യസംഘാടകര്‍. പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ കെ എം ശരണ്യ ടീച്ചര്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തില്‍ ഐ എസ് ഡി ടീമും രാമന്തളി സി എച്ച് എം കെ എം എച്ച് എസ് എസ് ടീമും തമ്മില്‍ സൗഹാര്‍ദ്ദ മത്സരം നടത്തി സമനിലയില്‍ പിരിഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!