ഖത്തറില്‍ മഴ

Web Desk
1 Min Read

ദോഹ: മഴ മുന്നറിയിപ്പിന് പിന്നാലെ ഖത്തറില്‍ കനത്ത മഴ പെയ്തു. ഇതോടെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും അവരുടെ മൊബൈല്‍ ഫോണുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണല്‍ കമാന്‍ഡ് സെന്ററില്‍ നിന്ന് പൊതു സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു.

city exchange

‘കാലാവസ്ഥയിലെ മാറ്റത്തെ തുടര്‍ന്ന് മഴയില്‍ അപകടങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും മതിയായ അകലം പാലിക്കുകയും വേണം. സുരക്ഷിതമായിരിക്കുക!’ എന്ന് പ്രസ്താവിച്ചു അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് അലേര്‍ട്ട് മൊബൈല്‍ ഫോണുകളില്‍ വന്നത്.

2006ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് വേളയില്‍ സ്ഥാപിതമായ ഈ വകുപ്പ് പ്രാദേശികവും ദേശീയവുമായ അടിയന്തര സാഹചര്യങ്ങളില്‍ ഏകോപിത പ്രതികരണ സംവിധാനമായി പ്രവര്‍ത്തിക്കുന്നു.

- Advertisement -
Ad image

രാജ്യത്ത് നവംബര്‍ രണ്ടിനും വാരാന്ത്യത്തിലും സാമാന്യം ശക്തമായ മഴ ലഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നവംബര്‍ നാലാം തിയ്യതി ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടിമിന്നലുള്ള സമയത്ത് മുന്‍കരുതലുകള്‍ എടുക്കാനും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാവരോടും അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!