

ദോഹ: ഖത്തര്‍ മലയാളി സമ്മേളത്തിന്റെ ഭാഗമായി നടത്തുന്ന വടംവലി, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നവംബര്‍ 3 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡൈനാമിക്ക് സ്‌പോര്‍ട്‌സ് ഫെസിലിറ്റിയില്‍ നടക്കും.

വടംവലിയില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ ആറ് ടീമുകളുമാണ് മത്സര രംഗത്തുള്ളത്. സിക്ക് ഖത്തര്‍, ഐ കെ ഇ എസ് എ ക്യൂ, ഒബാക്ക് ഓമശ്ശേരി, ടൗണ്‍ ടീം ഓമശ്ശേരി. ടീം കെഫാഖ്, ടി ജെ എസ് വി, ടി എ സി, ഒരുമ കല്‍പ്പകഞ്ചേരി, സ്പാര്‍ട്‌നസ് ഖത്തര്‍, കെ എം സി സി എന്നീ ടീമുകളാണ് പുരുഷ വിഭാഗത്തില്‍ ബലപരീക്ഷണത്തിനിറങ്ങുന്നത്.

ഷാര്‍പ്പ് ഹീല്‍സ്, ടീം കെഫാഖ്, 365 മല്ലു ഫിറ്റ്‌നസ് ക്ലബ്, നടുമുറ്റം ഖത്തര്‍, ഫോക്കസ് ലേഡിസ്, ദോഹ ലേഡീസ് എന്നീ ടീമുകളാണ് വനിതാ വിഭാഗത്തില്‍ കരുത്തിനിറങ്ങുന്നത്.
ബാഡ്മിന്റണ്‍ മത്സരത്തില്‍ എ വിഭാഗത്തില്‍ എട്ടും ബി വിഭാഗത്തില്‍ ഇരുപത്തിയഞ്ചും ലേഡീസ് വിഭാഗത്തില്‍ ആറ് ടീമുകളും മാറ്റുരക്കും.

