ജോയ് മാത്യുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

Web Desk
1 Min Read

വൈക്കം: ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം സ്വദേശി ജോയ് മാത്യുവിന്റെ മൃതദേഹം വൈക്കം ചെമ്മനത്തുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

city exchange

ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറത്തിനു വേണ്ടി മുന്‍ ഭാരവാഹികളായ അശ്‌റഫ് തൂണേരി, ജിബി മാത്യു, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, ഒ മുസ്തഫ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈക്കം മൈത്ര, കൊഡാക്ക ഖത്തര്‍, ഫ്രന്റ്‌സ് ഓഫ് ഖത്തര്‍, കോട്ടയം പ്രസ് ക്ലബ് തുടങ്ങിയ സംഘടനകള്‍ക്കു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.

മലയാള മനോരമ ഔട്ട്‌സൈഡ് കേരള കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ടി ആര്‍ സുഭാഷ്, ഖത്തര്‍ ഗള്‍ഫ് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസഫ് വര്‍ഗ്ഗീസ്, മാധ്യമ പ്രവര്‍ത്തകനും വ്‌ളോഗറുമായ ബൈജു എന്‍ നായര്‍, നോവലിസ്റ്റ് കെ പി ജയകുമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള നൂറുകണക്കിനു പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പതിമൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോയ് മാത്യു 15ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ മരിച്ചത്. ജോലി ആവശ്യാര്‍ഥം ഷഹാനിയയില്‍ പോയി മടങ്ങവെ പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രക്കിനു പിറകില്‍ കാറിടിക്കുകയായിരുന്നു.

- Advertisement -
Ad image

കോട്ടയം മലയാള മനോരമ ഓണ്‍ലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസറും ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശ്രീദേവിയാണ് ഭാര്യ. വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റേയും തങ്കമ്മയുടേയും മകനാണ് ജോയ് മാത്യു.

Share This Article
Leave a Comment
error: Content is protected !!