

ദോഹ: അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മ ‘പ്രവാസവും കരുതലും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഹാരിസ് അസീസ് ഉദ്ഘാടനം ചെയ്തു. ഷാജി കല്ലേപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുറഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു.
പ്രവാസം തുടങ്ങുന്ന വേളയില്‍ തന്നെ പ്രതിമാസം ചെറിയ തുക തങ്ങള്‍ക്കായി മാറ്റി വെക്കാന്‍ തയ്യാറായാല്‍ പുനരധിവാസം ആയാസരഹിതമായിരിക്കുമെന്ന് അദ്ദേഹം വിശദമാക്കി. സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തിയാല്‍ തന്നെ ചെറിയ തുകയെങ്കിലും മാറ്റി വെക്കാന്‍ സാധിക്കുമെന്നും ഉദാഹരണ സഹിതം വ്യക്തമാക്കി.

ഏറ്റവും ചെറിയ വരുമാനക്കാര്‍ക്ക് അടക്കം നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും തങ്ങളുടെ വിശ്വാസ സംഹിതകള്‍ക്ക് അനുസരിച്ച പദ്ധതികളും രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ- വിദ്യാഭ്യാസ- പൊതുവിതരണ സമ്പ്രദായത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാവണം.
കേന്ദ്ര- കേരള സര്‍ക്കാറുകള്‍, പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സംവിധാനങ്ങള്‍ മുഖേന പ്രവാസികള്‍ക്കായി ലഭ്യമാക്കുന്ന വിവിധ പദ്ധതികളില്‍ അംഗമാവാനും പ്രവാസി സമൂഹത്തിലെ എല്ലാവര്ക്കും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ സാമൂഹ്യ മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യുവ പ്രവാസികള്‍ കടന്ന് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയുടെ അംഗം മുനീര്‍ ചങ്ങനാത്തിനെ ചടങ്ങില്‍ ആദരിച്ചു. അംഗത്വ വിതരണം മുഹമ്മദ് കുട്ടിക്ക് നല്കി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സെക്രട്ടറി ഫാറൂഖ് കല്ലയില്‍ സ്വാഗതവും ട്രഷറര്‍ അഷ്കര്‍ നന്ദിയും പറഞ്ഞു.

