പെട്രോളിനും ഡീസലിനും വില കുറച്ചു

Web Desk
0 Min Read

ന്യൂഡല്‍ഹി: അത്ഭുതം; ജനരോഷം ഉരുണ്ടുകൂടുന്നതിന് പിന്നാലെ ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സൈസ് തീരുവ കുറച്ചാണ് കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചത്.

city exchange

പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ തീരുവയില്‍ കുറവ് വരുത്തിയിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു. ജനരോഷം ഉയര്‍ന്നതോടെയാണ് എക്സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!