റോഡുകളുടെ പുനരുദ്ധാരണത്തിന് പി എം ജി എസ് വൈ പദ്ധതിയില്‍ തുക അനുവദിച്ചു

Web Desk
0 Min Read

ആലുവ: പാറക്കടവ് ബ്ലോക്കില്‍ ശ്രീമൂലനഗരം പഞ്ചായത്തിലെ പുതിയേടം- തെക്കുംഭാഗം റോഡും അങ്കമാലി ബ്ലോക്കില്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ താബോര്‍- ശാസ്താംപാറ റോഡും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 74,84,508 രൂപ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ അനുവദിച്ചതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

city exchange

പുതിയേടം- തെക്കുംഭാഗം റോഡിന് 3690 മീറ്റര്‍ പുനരുദ്ധാരണത്തിന് 51,390,33 രൂപയും താബോര്‍- ശാസ്താംപാറ റോഡ് 1560 മീറ്റര്‍ പുനരുദ്ധാരണത്തിന് 23,45,475 രൂപയും അടങ്കലുള്ള പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!