

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ് വെല്ലിന്റെ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ ‘സ്ലീപ് വെല്‍ വേള്‍ഡ്’ കോഴിക്കോട് ആരംഭിച്ചു.

വെസ്റ്റ് നടക്കാവ് ക്യൂ ആര്‍ എസിന് സമീപം നാസര്‍ സ്‌ക്വയറിലെ ഷോറൂം നടി അനുശ്രീ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ് വെല്‍ ഉത്പന്നങ്ങള്‍ കാണാനും അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്.

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ശരിയായ ഉപദേശം നല്‍കാനായി പുതിയ സ്റ്റോറില്‍ പരിശീലനം ലഭിച്ച സ്ലീപ് വെല്‍ ഉപദേശകരുടെ സേവനം ലഭ്യമാകും. ഡിജിറ്റല്‍ സഹായത്തോടെ മെത്തകള്‍ താരതമ്യം ചെയ്യാനും ശരിയായവ തെരഞ്ഞെടുക്കാനും ഉപഭോക്താവിനെ സഹായിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മെത്തകള്‍, തലയിണകള്‍, ബെഡ്സെറ്റ് ബണ്ടിലുകള്‍, കിടക്കകള്‍, കംഫേര്‍ട്ടറുകള്‍ എന്നിവയുടെ സമ്പൂര്‍ണ ശേഖരത്തോടുകൂടിയ ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആണ് സ്ലീപ് വെല്ലിന്റെ ഈ കണ്‍സെപ്റ്റ് സ്റ്റോര്‍.
മെത്തകളും മറ്റ് കംഫര്‍ട്ട് ഉല്‍പന്നങ്ങളും വാങ്ങുന്നത് ഒരു വേറിട്ട അനുഭവമാക്കി മാറ്റുന്ന പുതിയ കണ്‍സെപ്റ്റ് സ്ലീപ് വെല്‍ സ്റ്റോര്‍ ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷീല ഫോമിന്റെ റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ പറഞ്ഞു. വ്യക്തിഗതമായ സുഖസൗകര്യം പ്രദാനം ചെയ്യുകയെന്ന സ്ലീപ് വെല്ലിന്റെ ബ്രാന്‍ഡ് തത്വത്തില്‍ അധിഷ്ഠിതമായി സുഖകരമായ ഉറക്കവും വിശ്രമവും തേടിയുള്ള ഓരോ ഉപഭോക്താവിന്റെയും യാത്ര തൃപ്തികരമായി പൂര്‍ത്തീകരിക്കുന്നുവെന്ന് പുതിയ ഷോറൂം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടന സമ്മേളനത്തില്‍ റീജണല്‍ ഹെഡ് ശിവാനന്ദ സോണല്‍ സിസ്ട്രിബ്യൂട്ടേഴ്‌സ് ജോര്‍ജ്, പോക്കര്‍ ഹാജി, സന്‍ജീര്‍ എന്നിവരും സന്നിഹിതരായിരുന്നു.

