ഗ്രാന്‍ഡ് മാള്‍ ജാക്ക്‌പോട്ട് ജേര്‍ണി മെഗാ പ്രൊമോഷന്‍ അഞ്ചാം ഘട്ട വിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ജാക്ക്പോട്ട് ജേര്‍ണി’ മെഗാ പ്രമോഷന്റെ അഞ്ചാംഘട്ട നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ്, വുഖൈര്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് 2000, 1000 റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും.

city exchange

2025 ജൂലൈ 3ന് തുടങ്ങി ഡിസംബര്‍ 25 വരെ നീളുന്ന റാഫിള്‍ പ്രൊമോഷനില്‍ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കി് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്ട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പ് ഡിസംബര്‍ 25ന് നടക്കും. ഈ അവസരങ്ങള്‍ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!