
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് എയറുമായി സഹകരിച്ച് ദമ്മാമില്‍ നിന്നും കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 അല്ലെങ്കില്‍ 15 തിയ്യതികളില്‍ വിമാനം പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബഹ്‌റൈനിലുള്ള യാത്രക്കാരെ ഗള്‍ഫ് എയര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ബസുകളില്‍ ദമ്മാമില്‍ എത്തിച്ച ശേഷമായിരിക്കും അവിടെ നിന്നും വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുക. യാത്രക്കാര്‍ക്കാവശ്യമായ ട്രാന്‍സിറ്റ് വിസയും മറ്റ് യാത്രാ സൗകര്യങ്ങളും ഗള്‍ഫ് എയര്‍ തന്നെയാണ് ഒരുക്കുന്നത്.

ട്രാന്‍സിറ്റ് വിസയും ഗതാഗത ചെലവുകളും ഉള്‍പ്പെടെ ഒരാള്‍ക്ക് 300 ബഹ്‌റൈന്‍ ദിനാറാണ് യാത്രാ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന എന്ന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുക. കുറഞ്ഞത് 192 യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രത്യേക വിമാന സര്‍വീസ് നടത്തുകയുള്ളൂവെന്ന് സമാജം ഭാരവാഹികള്‍ വ്യക്തമാക്കി.
യാത്ര ചെയ്യാന്‍ താത്പര്യമുള്ളവര്‍ സഞ്ജിത്ത് (36129714), വര്‍ഗീസ് ജോര്‍ജ്ജ് (39291940), ദിലീഷ് (39720030), ദേവദാസ് (39449287), വര്‍ഗീസ് കാരയ്ക്കല്‍ (39617620), പി വി രാധാകൃഷ്ണ പിള്ള (39691590) എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആവശ്യമായ യാത്രക്കാരുടെ എണ്ണം തികയുന്ന മുറയ്ക്ക് മറ്റ് ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരളീയ സമാജം ഭാരവാഹികള്‍ അറിയിച്ചു.

