റമദാനില്‍ പാണ്ട ഹൗസ് പാര്‍ക്കിന്റെ സമയക്രമം പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ പാണ്ട ഹൗസ് പാര്‍ക്കിന്റെ സന്ദര്‍ശന സമയം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.

city exchange

ഖത്തറിലെ രണ്ട് ഭീമന്‍ പാണ്ടകളായ സുഹൈലും തുറയയും റമദാനിലുടനീളം അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിന് സമീപമുള്ള പാണ്ട ഹൗസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ സന്ദര്‍ശകരെ സ്വീകരിക്കും.

മുതിര്‍ന്നവര്‍ക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ Oun ആപ്ലിക്കേഷന്‍ വഴി മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു.

Share This Article
Leave a Comment
error: Content is protected !!