പ്രദീപ് മേനോന് ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡണ്ടും ദീര്‍ഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂര്‍ത്തിയാക്കിയാണ് ഖത്തറിലെ അമൃത ടി വി റിപ്പോര്‍ട്ടറയിരുന്ന പ്രദീപ് മേനോന്‍ നാട്ടിലേക്ക് മടങ്ങുന്നത്.

city exchange

സെയ്ത്തൂന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ കെ പെരുമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍, അമാനുള്ള വടക്കാങ്ങര, നിഷാദ് ഗുരുവായൂര്‍, അബ്ബാസ് മുഹമ്മദ്, പി വി എ നാസര്‍, ഹാരിസ്, റഫീഖ്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതം പറഞ്ഞു. പ്രദീപ് മേനോനുള്ള ഉപഹാരം മീഡിയ ഫോറം അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.

Share This Article
Leave a Comment
error: Content is protected !!