വെസ്റ്റ്ബാങ്ക് അധീനപ്പെടുത്താനുള്ള ഇസ്രായേല്‍ ശ്രമങ്ങളെ അപലപിച്ച് ഖത്തര്‍

Web Desk
1 Min Read

ദോഹ: വെസ്റ്റ്ബാങ്ക് അധീനതയിലാക്കാനുള്ള ഇസ്രായേല്‍ അധിനിവേശ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നിയമവിരുദ്ധ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തെ ഖത്തര്‍ വിശേഷിപ്പിച്ചത്.

city exchange

ഈ തീരുമാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് അതിന്റെ നടപ്പാക്കല്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ അധിനിവേശ ശക്തിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് അന്താരാഷ്ട്ര ഐക്യം അനിവാര്യമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര നിയമപരമായ പ്രമാണങ്ങളും ദ്വിരാഷ്ട്ര പരിഹാരവും അടിസ്ഥാനമാക്കി 1967ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഖത്തര്‍ ആവര്‍ത്തിച്ചു. ഫലസ്തീന്‍ ജനതയുടെ നീതിയുക്തമായ കാരണത്തിനും അവരുടെ ഉറച്ച നിലപാടിനും ഖത്തര്‍ തുടര്‍ച്ചയായ പിന്തുണ പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!