മേഖലയിലെ ടൂറിസം വളര്‍ച്ചയില്‍ ഖത്തര്‍ ഒന്നാമത്

Web Desk
1 Min Read

ദോഹ: ഗള്‍ഫ് മേഖലയിലെ ടൂറിസം വളര്‍ച്ചയില്‍ ഖത്തറിന് പ്രഥമ സ്ഥാനം. ഈ രംഗത്ത് ഗുണനിലവാരവും മികച്ച താമസ സൗകര്യങ്ങളും ഒരുകകുന്ന ഖത്തര്‍ പ്രീമിയം വിനോദ കേന്ദ്രമായി രാജ്യത്തെ മെച്ചപ്പെടുത്തുന്നതിന് ബീച്ച് ഫ്രണ്ട് വികസന പരമ്പരകള്‍ക്കും തുടക്കം കുറിച്ചു.

city exchange

2024ല്‍ ഖത്തര്‍ അഞ്ച് ദശലക്ഷം സന്ദര്‍ശകരിലേക്ക് എത്തിയതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞു. 2023നെ അപേക്ഷിച്ച് 25 ശതമാനം വര്‍നവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല മുറികള്‍ ലഭ്യമാകുന്നതിലും ഖത്തര്‍ ചരിത്രം സൃഷ്ടിച്ചു.

ടൂറിസം ഭീമന്മാരെ മറികടന്ന് മുറികള്‍ ലഭ്യമാക്കുന്നതിലും വളര്‍ച്ചയിലുംഖത്തര്‍ നിലവില്‍ മേഖലയില്‍ ഒന്നാം സ്ഥാനത്താണ്. ‘ദുബായ്, സൗദി അറേബ്യ എന്നിവയേക്കാള്‍ 22 ശതമാനം വളര്‍ച്ചയാണ് ഖത്തറിലുണ്ടായത്. അബുദാബിയും കുവൈറ്റും യഥാക്രമം 10 ശതമാനവും 8 ശതമാനവുമായി തൊട്ടുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖല 2024ല്‍ ദേശീയ ജി ഡി പിയിലേക്ക് 55 ബില്യണ്‍ റിയാലിന്റെ സംഭാവന നല്‍കിയതായും ചെയര്‍മാന്‍ വെളിപ്പെടുത്തി. മൊത്തം സാമ്പത്തിക ഉത്പാദനത്തിന്റെ എട്ട് ശതമാനവും 2023നെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവും ഇത് സംഭാവന ചെയ്തു. 12 ശതമാനം ജി ഡി പി സംഭാവന കൈവരിക്കുക എന്ന ടൂറിസം തന്ത്രം 2030ലെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!