
ദോഹ: ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ഖത്തര്‍ ഇന്‍കാസ് ആചരിച്ചു. ഇന്ത്യാ രാജ്യത്തിന്റെ ആദ്യത്തെ ഉപ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന വല്ലഭായ് പട്ടേലിന്റേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനത്തോട് അനുബന്ധിച്ച സ്മരണദിനവും ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന അനുസ്മരണയോഗം ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു.

ചരിത്രം വളച്ചൊടിക്കുന്ന പുതിയ ഇന്ത്യയില്‍ ശരിയായ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍ക്കേണ്ടത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണെന്ന് ബോബന്‍ ഓര്‍മിപ്പിച്ചു. ഖത്തര്‍ ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് സി താജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

എബ്രഹാം ജോസഫ്, ബഷീര്‍ തുവാരിക്കല്‍, ഷിബു കല്ലറ, സിനില്‍ ജോര്‍ജ്ജ്, ജിഷ ജോര്‍ജ്, ദീപക് സി ജി, വര്‍ഗീസ് വര്‍ഗീസ്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ പ്രദീപ് പിള്ള, ജയപാലന്‍, മനോജ് കൂടല്‍, സര്‍ജിത് കുട്ടം പറമ്പത്ത്, ജില്ലാ പ്രസിഡണ്ടുമാരായ മുനീര്‍, റോന്‍സി, ഫൈസല്‍ വയനാട്, ജയന്‍ തുടങ്ങിയവരും സംബന്ധിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് അനുസ്മരണ യോഗത്തിന് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സുരേഷ് യു എം നന്ദിയും പ്രകാശിപ്പിച്ചു.

