

ദോഹ: ശീതകാലം ആരംഭിക്കുന്നതിന് മുമ്പ് ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും എച്ച്എംസിയിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുന അല്‍ മസ്ലമാനി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വാക്‌സിന്‍ ആവശ്യമാണെങ്കിലും തണുപ്പുകാലത്ത് സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്കാണ് ഇത് കൂടുതലാവശ്യമെന്നും അവര്‍ വിശദമാക്കി.

മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഫ്‌ളൂ. ഇത് ചെറിയതോതിലെങ്കിലും ഗുരുതരമായ ആയ അസുഖങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ മരണത്തിലേക്കും നയിച്ചേക്കാമെന്ന് ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.

എല്ലാ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വാക്സിന്‍ എടുക്കുക എന്നതാണ് ഇന്‍ഫ്‌ളുവന്‍സ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അവര്‍ വിശദമാക്കി.
