‘ഖുര്‍ആന്‍ മുസാബഖ’ക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: വെളിച്ചം അഞ്ചാം മഹാസംഗമത്തോട് അനുബന്ധമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മുസാബഖക്ക് തുടക്കമായി.

city exchange

സര്‍പ്രൈസ് ഗിഫ്റ്റുകളും സ്വര്‍ണ നാണയങ്ങളുമായി കൈ നിറയെ സമ്മാനങ്ങളാണ് 50 ദിന ക്വിസ് മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തറിലുള്ള 15 വയസ്സില്‍ കവിയാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ടു കാറ്റഗറികളിലായിട്ടാണ് മുസാബഖ നടത്തുക. ദിവസം രണ്ട് ചോദ്യങ്ങള്‍ വീതം 50 ദിവസം കൊണ്ട് 100 ചോദ്യങ്ങള്‍ പൂര്‍ത്തിയാകും.

എല്ലാ ദിവസവും ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 വീതം പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് ശേഷം സംഗമ വേദിയില്‍ ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ മാറ്റുരയ്ക്കപ്പെടും. ഫൈനല്‍ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

ലളിതമായ പ്രാഥമിക മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ്. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മണിക്ക് വെളിച്ചം സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യങ്ങളും ഉത്തരങ്ങള്‍ നല്‍കുവാനുള്ള ലിങ്കും ലഭ്യമാകും. അന്നേ ദിവസം രാത്രി 10 മണി വരെ ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്യാം.

ദിനേനയുള്ള വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00+974 55443131 വാട്‌സ്ആപ്പില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!