

ദോഹ: ഡസന്‍ കണക്കിന് രക്തസാക്ഷികളേയും മുറിവേറ്റവരേയും സൃഷ്ടിക്കപ്പെട്ട ഗാസയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശം നടത്തിയ ഹീനമായ കൂട്ടക്കൊലയെ ഖത്തര്‍ ഭരണകൂടം ശക്തമായി അപലപിച്ചു.

ഗാസ മുനമ്പിലെ ക്രൂരമായ യുദ്ധം അധിനിവേശ കുറ്റകൃത്യങ്ങളുടെ തുടര്‍ച്ചയും സമീപകാല ചരിത്രത്തിലെ വന്‍ ക്രൂരതയുമാണെന്നും ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ അടിയന്തിര ആവശ്യം അനുദിനം പ്രകടമാവുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഉപരോധം, ബോംബാക്രമണം എന്നിവയുടെ ഫലമായി വടക്കന്‍ ഗാസയില്‍ ക്ഷാമവും വിനാശകരമായ മാനുഷിക സാഹചര്യങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്രായേല്‍ അധിനിവേശത്തെ ബാധ്യസ്ഥമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് അവരെ ബലമായി നാടുവിടാനുള്ള അവസ്ഥയാണ് ഇസ്രായേല്‍ സൃഷ്ടിക്കുന്നത്.
ഫലസ്തീനികളുടെ രക്തത്തോടുള്ള ഇസ്രായേല്‍ അധിനിവേശത്തിന്റെ അവഗണനയും അന്താരാഷ്ട്ര നിയമം ഉറപ്പുനല്‍കുന്ന ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളും ആത്യന്തികമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967-ലെ അതിര്‍ത്തികളില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ പലസ്തീന്‍ പ്രശ്‌നത്തിന്റെ നീതിയിലും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളിലും ഖത്തറിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവര്‍ത്തിച്ചു.

