
പ്രിയങ്ക ഗാന്ധിയും എത്തുമെന്ന് സൂചന

ദോഹ: ലോകകപ്പിന്റെ ആരവങ്ങളിലേക്ക് മലയാളത്തിന്റെ സ്വന്തം രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തുള്ളവരും. ചില നേതാക്കളും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തുള്ളവും നിലവില്‍ ഖത്തറിലുണ്ട്. പലരും ഖത്തറിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലുമാണ്.

നവംബര്‍ 24 മുതല്‍ ഡിസംബര്‍ പകുതി വരെയുള്ള ദിവസങ്ങളില്‍ നിരവധി പേര്‍ വന്നുപോകുമെന്നാണ് അറിയുന്നത്. ടി എന്‍ പ്രതാപന്‍, പി കെ ബഷീര്‍, കെ എം ഷാജി, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വ്‌ളോഗര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഖത്തറിലുണ്ട്. ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്.

ഇവരെ കൂടാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി എം എ ബേബി, എം ബി രാജേഷ്, വി ഡി സതീശന്‍, മന്ത്രി വി അബ്ദുറഹ്മാന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഖത്തറിലേക്കെത്തുന്നതായാണ് വിവരം.
ഇന്ത്യയില്‍ നിന്നും ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നേതാവിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത് പ്രിയങ്കാ ഗാന്ധിയുടേതാണ്. കൃത്യമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്.
അതോടൊപ്പം വ്‌ളോഗര്‍മാരായ ഹാരിസ് അമീറലി, വാക്ക് വിത്ത് കുഞ്ഞാന്‍ തുടങ്ങി നിരവധി പേര്‍ ലോകകപ്പിന്റെ ആരവങ്ങളിലേക്കലിയാന്‍ എത്തിയിട്ടുണ്ട്.

