
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിക്കുന്നു. ‘ജനാധിപത്യ ഇന്ത്യ: ഭരണഘടനാ മൂല്യങ്ങളും മാറുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളും’ എന്ന വിഷയത്തിലുള്ള ചര്‍ച്ച 25ന് ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് മദീന ഖലീഫ നോര്‍ത്ത് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സിറാജ് ഇരിട്ടി, മശ്ഹൂദ് തിരുത്തിയാട്, നസീര്‍ പാനൂര്‍, ഡോ. റസീല്‍ മൊയ്തീന്‍, നൗഷാദ് പയ്യോളി, ദില്‍ബ മിദ്‌ലാജ്, ഒ കെ മുനീര്‍, ജസീല നാസര്‍, ഫായിസ് എളയോടന്‍, ഐനു നുഹ, മുനീര്‍ മാട്ടൂല്‍, ഷാഹുല്‍ ഹമീദ്, ഷാഹിദ് കായണ്ണ തുടങ്ങിയവര്‍ സംസാരിക്കും.
