
കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസ് സെലിബ്രേഷന്‍ ഓഫ് ലെഗസി എന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അഞ്ച് പദ്ധതികള്‍ കൈമാറുന്നതിനോടൊപ്പം പുതിയ നാല് പ്രൊജക്ടുകള്‍ കൂടി അവതരിപ്പിക്കുന്നു. ഒന്‍പത് വര്‍ഷം കൊണ്ട് 30 പ്രൊജക്ടുകളോടെ കേരളത്തിലെ മോസ്റ്റ് ട്രസ്റ്റഡ് ബില്‍ഡറെന്ന സ്ഥാനത്തേക്ക് എത്താന്‍ വര്‍മ്മ ഹോംസിനായത് തങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ അറിയിച്ചു.

കൊച്ചിയില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ പ്രശസ്ത പിന്നണി ഗായിക പത്മഭൂഷണ്‍ കെ എസ് ചിത്രയാണ് മുഖ്യാതിഥി. പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പത്മശ്രീ ആര്‍ക്കിടെക്ട് ജി ശങ്കര്‍, റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ 3205 ഡോ. ജി എന്‍ രമേശ് എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

വര്‍മ്മ ഹോംസിന്റെ പുതിയ സംരംഭമായ വര്‍മ്മ വെല്‍ഏജിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുന്നതാണ്.

