Business
ഗ്രാന്‍ഡ് മാള്‍ ഉപയോക്താക്കള്‍ക്കായി റാപിഡ് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സി എസ് എല്‍ അസോസിയേഷനുമായി സഹകരിച്ച് റാപിഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് മെഷാഫ് സ്റ്റോറില്‍ നടന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 100ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.


തന്ത്രപരവും ആവേശകരവുമായ മത്സരത്തില്‍ മികച്ച മുന്നേറ്റത്തിലൂടെ ആബേല്‍ സാജന്‍ ചാമ്പ്യന്‍ ആയി. സെക്കന്റ് പൊസിഷന്‍ റെയാന്‍ മെന്‍ഡോസയും തേര്‍ഡ് പൊസിഷന്‍ സിയാദ് വാഖിരിയും കരസ്ഥമാക്കി.

വിജയികളായ മത്സരാര്‍ഥികള്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, മെഡല്‍ എന്നിവ വിതരണം ചെയ്തു. ചെസ്സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് കുട്ടികളെ സ്‌ക്രീന്‍ ആസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, അവരുടെ തല്‍ക്ഷണ തീരുമാനമെടുക്കാനുള്ള കഴിവും സര്‍ഗ്ഗാത്മകതയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അഭിപ്രായപ്പെട്ടു.


