

ദോഹ: ഖിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഗ്രാന്‍ഡ് മാള്‍ എഫ് സി ഖത്തര്‍ തമിഴ്ര്‍ സംഘം എഫ് സിക്കെതിരെ 2-1 എന്ന സ്‌കോറിന് വിജയം നേടി. വിംഗര്‍ ഇമ്രാന്‍ മാന്‍ ഓഫ് ദ മാച്ചിനു അര്‍ഹനായി. ഇരു ടീമുകളും മികച്ച കളി കാഴ്ചവെച്ചിരുന്നു.

രണ്ടാമത്തെ മത്സരത്തില്‍ ഇന്‍കാസ് ഖത്തര്‍ എഫ്സി കരുത്തരായ ഫിഫ മഞ്ചേരി എഫ്സിക്കെതിരെ 2-2 എന്ന നാടകീയ സമനില നേടി. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ അതിശയകരമായ ഒരു ഗോളിലൂടെയാണ് ഇന്‍കാസ് സമനില നേടിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും ഗോള്‍കീപ്പര്‍ സയീദുല്‍ അമന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നിര്‍ണായക സേവുകള്‍ നടത്തിയ ഇന്‍കാസ് ഗോള്‍ കീപ്പര്‍ സയീദുല്‍ അമന്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനായി.

ഹാഡോക്ക് മാംഗ്ലൂര്‍ എഫ് സിയെ 9-1 എന്ന സ്‌കോറിന് തകര്‍ത്തുകൊണ്ട് ഫാന്‍ ഫോര്‍ എവര്‍ എഫ്സി തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തി. സെന്റര്‍ ഫോര്‍വേഡ് ഗുല്‍ക്രീത് സിങ് കളം നിറഞ്ഞു കളിച്ചു 5 ഗോളുകള്‍ നേടുകയും 2 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. ഗുല്‍ക്രീത് സിങ് തന്നെയായിരുന്നു കളിയിലെ കേമന്‍. ആദ്യ വിസില്‍ മുതല്‍ തന്നെ ഫാന്‍ ഫോര്‍ എവര്‍ എഫ് സി ആധിപത്യം സ്ഥാപിച്ചു. ആക്രമണ ഫുട്ബോളിന്റെയും ക്ലിനിക്കല്‍ ഫിനിഷിംഗിന്റെയും മികച്ച പ്രകടനം കാഴ്ചവച്ചു. എതിരാളികളുടെ നിരന്തരമായ വേഗതയും കൃത്യതയും നിയന്ത്രിക്കാന്‍ ഹാഡോക്ക് മാംഗ്ലൂര്‍ പാടുപെട്ടു.
ഏകപക്ഷീയമായ മത്സരത്തില്‍ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ എഫ് സിയെ 4-0 ന് പരാജയപ്പെടുത്തി സിറ്റി എക്സ്ചേഞ്ച് എഫ് സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഒരു പടികൂടി കടന്നു. മുന്നേറ്റ നിരയിലെ ഷിജിന്‍ രണ്ട് ഗോളുകള്‍ നേടുകയും ഒരു അസിസ്റ്റ് നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മികച്ച പ്രകടനം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിക്കൊടുത്തു.

