

ദോഹ: ഖത്തര്‍ സംസ്‌കൃതിയുടെ വക്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നാനൂറോളം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. വൈദ്യ പരിശോധന, ഇ സി ജി, രക്തപരിശോധന, മരുന്നുകള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി സൗജ്യന്യമായി നല്‍കി.


ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വക്ര യൂണിറ്റ് പ്രസിഡണ്ട് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍, കേന്ദ്ര കമ്മറ്റി അംഗം ഇ എം സുധീര്‍, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിനു ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും സുധീര്‍ ബാബു നന്ദിയും പറഞ്ഞു.
