2020 ഏപ്രില്‍ മുതല്‍ 3,80,000 നാവികരേയും ഓഫ്‌ഷോര്‍ ജീവനക്കാരേയും വഹിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഖത്തര്‍ എയര്‍വെയ്‌സ് 3,80,000 നാവികരേയും ഓഫ്‌ഷോര്‍ തൊഴിലാളികളേയും കൊണ്ടുപോയതായി സമുദ്ര ദിനത്തില്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിനും ലോക സമ്പദ് വ്യവസ്ഥയ്ക്കും കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 1.6 ദശലക്ഷം പേര്‍ വഹിക്കുന്ന പങ്കാളിത്തത്തെ അംഗീകരിക്കുന്നതായും ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു.
അന്താരാഷ്ട്ര കപ്പല്‍ വ്യവസായം ലോക സമ്പദ് വ്യവസ്ഥയുടെ ജീവരക്തമാണെന്നും കടലുമായി ബന്ധപ്പെട്ടവരെ പിന്തുണച്ച് മുന്നോട്ടു പോകാനാവുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനത്തിനിടയിലും സമുദ്ര വ്യവസായം മുമ്പോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ 3,80,000 പേരെ സുരക്ഷിതമായി സ്ഥാനങ്ങളിലെത്തിച്ചുവെന്നും ട്വീറ്റില്‍ കുറിക്കുന്നു.
കോവിഡ് പ്രതിസന്ധി സമുദ്ര മേഖലയേയും കടല്‍ യാത്രക്കാരേയും അവരുടെ കുടുംബങ്ങളുടെ ജീവിതത്തേയും തടസ്സപ്പെടുത്തി. ലോകവ്യാപാരം തുടരുന്നുണ്ടെങ്കിലും യാത്രക്കാരും നാവികരും ഉള്‍പ്പെടെ ബുദ്ധിമുട്ടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് നാവികര്‍ക്ക് തങ്ങളുടെ കപ്പലുകളിലേക്ക് എത്തിച്ചേരാനാവാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ നാവികരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി എയര്‍ലൈന്‍ നിരവധി ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്തിയതായും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. നൂറിലേറെ ചാര്‍ട്ടര്‍ വിമാനങ്ങളാണ് 28,000 നാവികരെ എത്തിക്കാന്‍ ഉപയോഗപ്പെടുത്തിയത്.
ഖത്തര്‍ എയര്‍വെയ്‌സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന നാവികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഓഫ്‌ഷോര്‍ തൊഴിലാളികള്‍ക്കുമായി സുഖകരമായ യാത്ര ഉറപ്പാക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാരിനര്‍ ലോഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്യൂട്ടി ഫ്രീ പ്ലാസയുടെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ലോഞ്ചില്‍ നിന്നും വിവിധ ഗേറ്റുകൡലേക്ക് കുറച്ചു ദൂരം മാത്രമാണുള്ളത്. നാവികരേയും ഓഫ്‌ഷോര്‍ തൊഴിലാളികളേയും കൊണ്ടുപോകുന്നതിന്റെ ഭാഗമായി 2020 അവസാനത്തോടെ മാരിനര്‍ ലോഞ്ച് അന്‍പതിനായിരാമത്തെ അതിഥിയെയാണ് സ്വീകരിച്ചത്.
ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന സാധുവായ കടലാസുകളുള്ള നാവികര്‍ക്കും ഓഫ്‌ഷോര്‍ തൊഴിലാളികള്‍ക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോള്‍ എക്‌സ്‌ക്ലൂസീവ് മാരിനര്‍ ലോഞ്ചിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!