പ്രളയം ബാധിച്ച വരദരാജപുരത്തിന് സഹായവുമായി ഖത്തര്‍ ടെക് കമ്പനി

Web Desk
0 Min Read

ദോഹ; ചെന്നൈ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടറും ജീവനക്കാരും സഹായമെത്തിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന്റെ നേതൃത്വത്തില്‍ നടന്ന സഹായ ശേഖരണത്തിലും വിതരണത്തിലും കാര്‍ത്തിക്, ഗായത്രി, റോഷ്‌നി, ദിവാകര്‍, സുരേഷ്, പി ജി സുരേഷ്, വാണി എന്നിവര്‍ പങ്കെടുത്തു.

city exchange

മുടിച്ചൂറിന് സമീപം വരദരാജപുരത്താണ് സഹായം വിതരണം ചെയ്തത്.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാരന്റെ നാട്ടില്‍ സഹായ പദ്ധതി നടപ്പിലാക്കി വരുന്ന ഖത്തര്‍ ടെക് നേരത്തെ തന്നെ ശ്രദ്ധേയരായിരുന്നു. ജീവനക്കാരും മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന് ശേഖരിക്കുന്ന തുക തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാരന്റെ നാട്ടില്‍ സഹായമായി നല്‍കുന്നതാണ് പദ്ധതി.

Share This Article
Leave a Comment
error: Content is protected !!