Featured
ഖത്തര്‍- കുവൈത്ത് ധനകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ- നിക്ഷേപ സഹമന്ത്രിയുമായ എഞ്ചിനീയര്‍ നോറ സുലൈമാന്‍ അല്‍-ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി.


കുവൈത്ത് സിറ്റിയില്‍ നടക്കുന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷിക യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.

ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താത്പര്യമുള്ള മറ്റ് വിഷയങ്ങള്‍ക്ക് പുറമേ, പ്രധാന നിക്ഷേപ, ധനകാര്യ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.


