ഇന്‍കാസ്- ഒ ഐ സി സി കോഴിക്കോട് ജില്ല കമ്മിറ്റി ഐ സി ബി എഫ് ആശ്രയ പദ്ധതിയിലേക്ക് വീല്‍ ചെയര്‍ കൈമാറി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ കമ്മ്യുണിറ്റിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായ് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയുടെ അപക്‌സ് ബോഡിയായ ഐ സി ബി എഫ് നടപ്പാക്കുന്ന ആശ്രയ പദ്ധതിയിലേക്ക് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ വീല്‍ ചെയര്‍ മുഹബ്ബത്ത് കീ ഉത്സവ വേദിയില്‍ വെച്ച് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറി.

city exchange

ചടങ്ങില്‍ ഇന്‍കാസ് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്‍കാസ് ഖത്തര്‍ നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ധിഖ് പുറായില്‍, അഷ്റഫ് വടകര, ബഷീര്‍ തുവാരിക്കല്‍, അബ്ബാസ് സി വി, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ ജില്ലാ ഭാരവാഹികള്‍,നിയോജകമണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!