

ദോഹ: അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുത്ത മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‌സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഇഫ്‌സാന്‍ യമാനി ഖത്തറിലുണ്ട്.

പിതാവ്: കാപ്പില്‍ ഇസ്ഹാഖ്. മാതാവ്: സാറ. സഹോദരങ്ങള്‍: റുക്‌സാന, ഫാത്തിമ സന.

ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

