തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പിയില്‍ പരിസ്ഥിതി ദിനാഘോഷം

Web Desk
0 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകര സ്‌ക്കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിന ആഘോഷ പരിപാടികള്‍ നടത്തി. വൃക്ഷത്തൈ നടുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. വൃക്ഷത്തൈ വിതരണവും നടത്തി.

city exchange

സ്‌ക്കൂളില്‍ നടന്ന പരിസ്ഥിതി ദിന പരിപാടികള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അലികുഞ്ഞ്, സി എച്ച് സലീം, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ സലീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌ക്കൂള്‍ ടീച്ചര്‍ ഷഹന പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Share This Article
Leave a Comment
error: Content is protected !!