ഐ സി സിയുടെ ആദരവ് സ്വീകരിച്ച് മലയാളത്തിന്റെ മഹാനടന്‍

Web Desk
1 Min Read

ദോഹ: മലയാളത്തിന്റെ മഹാനടന് ഖത്തറിലെ പ്രവാസി സമൂഹം ആദരവുകള്‍ നല്കി. പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയ മമ്മൂട്ടിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരവ് നല്കുകയായിരുന്നു.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാതിരുന്ന പരിപാടിയില്‍ ഡോ. ദീപക് മിത്തല്‍ മമ്മൂട്ടിക്ക് ഉപഹാരം നല്കി. മുത്തുകളുടെ നാടായ ഖത്തറിന്റെ മുത്തുച്ചിപ്പിക്കുള്ളിലെ മുത്താണ് മമ്മൂട്ടിക്ക് ഉപഹാരമായി നല്കിയത്.

മുപ്പതു വര്‍ഷത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ചരിത്രത്തിലെ അഭിമാനകരമായ സുവര്‍ണ നിമിഷമാണ് മമ്മൂട്ടിക്ക് ആദരവ് നല്കുന്നതെന്നും ആദ്യമായാണ് ഒരു ചലച്ചിത്ര താരം ഇത്തരത്തില്‍ പങ്കെടുക്കുന്നതെന്നും ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ് പറഞ്ഞു.

- Advertisement -
Ad image

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ താന്‍ ദോഹയിലെത്തണമെന്ന് ആഗ്രഹിക്കുന്നതായി മമ്മൂട്ടി പറഞ്ഞു.

ഖത്തറിലെ വിവിധ സാമൂഹ്യ സംഘടനാ പ്രമുഖരും എംബസി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!