

തിരുവനന്തപുരം: പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തിന്റെ പ്രസിഡന്റ് ആയതോടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്ന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികവകാശം നഷ്ടമായെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും കാട്ടിയ വഞ്ചനക്ക് മന്ത്രി രാജിവെച്ചു മാപ്പുപറയണമെന്നും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ: ജെ തംറൂഖ് ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ പിളര്‍ത്തിയ മന്ത്രിയുടെ നടപടി ഐ എന്‍ എല്‍ പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്നും മന്ത്രിയായപ്പോള്‍ പാര്‍ട്ടിയെക്കൂടി കൈയില്‍ ഒതുക്കി തനിക്കും ശിങ്കിടികള്‍ക്കും കൂടി കച്ചവടം നടത്താന്‍ മന്ത്രിസ്ഥാനം മന്ത്രിക്ക് അച്ചാരം കിട്ടിയതല്ലെന്നും മറിച്ച് തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ഐ എന്‍ എല്‍ പ്രവത്തകരുടെ വിയര്‍പ്പും പ്രയത്‌നവുമാണെന്നും അതിന് ഐ എ്ന്‍ എല്‍ നല്‍കിയ വിലയാണെന്നും മന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയം പറഞ്ഞു അധികകാലം ആരെയും പറ്റിക്കാമെന്നു കരുതുന്നത് മൗഡ്യമാണെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

