

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇനി എല്ലാ മാസവും ഒന്നാം തിയ്യതി ശമ്പളം ലഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഫെബ്രുവരിയിലെ ശമ്പളം ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ് ശമ്പളം നല്‍കുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാസം തോറും 50 കോടി സര്‍ക്കാര്‍ തുടര്‍ന്നും നല്‍കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എസ് ബി ഐയില്‍ നിന്ന് 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രണ്ടു ഗഡുക്കളായി 50 കോടി നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും.
ജീവനക്കാര്‍ക്കുള്ള പെന്‍ഷനും കൃത്യമായി നല്‍കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെന്‍ഷനായി മാറ്റി വയ്ക്കുന്നുണ്ട്. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നും പി എഫ് ആനുകൂല്യങ്ങളും ഉടന്‍ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതലയെന്നും ധനമന്ത്രി വളരെയധികം സഹായിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.

