റിയാദ് ടി എം ഡബ്ല്യു എ ക്വിസില്‍ അമന്‍ ശഹദാന്‍ ഒന്നാമത്; നിഷാന്‍ രണ്ടാമതും ജസ്‌ന മൂന്നാമതും

Web Desk
1 Min Read

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് സംഘടിപ്പിച്ച ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാന്‍ ഓണ്‍ലൈന്‍ ക്വിസില്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥി അമന്‍ ശഹദാന്‍ ഒന്നാമത്. 25 ചോദ്യങ്ങളില്‍ 116 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് 123 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അമന്‍ ശഹദാന്‍ ഒന്നാമതായത്.

city exchange

കടുത്ത മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടാം സ്ഥാനവും ഫാത്തിമ ജസ്‌ന ഫായിസ് മൂന്നാം സ്ഥാനവും നേടി.

ഇസ്ലാമികം, കായികം, ആനുകാലികം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങളുണ്ടായത്. വിജയികള്‍ക്ക് മാര്‍ച്ച് ഏഴിന് വെള്ളിയാഴ്ച നടക്കുന്ന ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി നോമ്പുതുറ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മുഹമ്മദ് ഖൈസ്, ഹാരിസ് പി സി, ആയിഷാ ഫിറോസ്, മുഹമ്മദ് നജാഫ് എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!