Community
പ്രവാസികളുടെ ശബ്ദമായി പാര്‍ലിമെന്റില്‍ നിലകൊള്ളും: ഷാഫി പറമ്പില്‍

ദോഹ: വിമാനകൊള്ള, യാത്ര പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വിഷയങ്ങളില്‍ ഇനിയും പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും പരിഹാരം കാണുന്നതിനായി പാര്‍ലിമെന്റില്‍ പൊതു പിന്തുണ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും വടകര എം പി ഷാഫി പറമ്പില്‍ പ്രസ്താവിച്ചു. ഖത്തര്‍ യു ഡി എഫ് വടകര പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി അല്‍ അറബ് സ്റ്റേഡിയത്തില്‍ നല്‍കിയ വിജയാരവം സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ നാച്ചി അധ്യക്ഷത വഹിച്ചു.


ആര്‍ എം പി സംസ്ഥാന സെക്രട്ടറി കെ വേണു, മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇന്‍കാസ് നേതാവ് സിദ്ദീഖ് പുറായില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വിപിന്‍ മേപ്പയ്യൂര്‍ സ്വാഗതവും ടി ടി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.


റഹീം പി കെ, ടി ടി കെ ബഷീര്‍, ഫൈസല്‍ കേളോത്ത്, സിദ്ദീഖ് പുറായില്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ നേതാക്കളെ ഹാരാര്‍പ്പണം നടത്തി.
പ്രശസ്ത ഗായകന്‍ ആദില്‍ അത്തുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള സമ്മേളനത്തിന് മാറ്റേകി.
കെ കെ ഉസ്മാന്‍, ഹൈദര്‍ ചുങ്കത്തറ, സമീര്‍ ഏറാമല, അന്‍വര്‍ ബാബു, ഷംസുദ്ദീന്‍ വാണിമേല്‍, അജ്മല്‍ നബീല്‍, അഷ്റഫ് വടകര, മുഹമ്മദലി വാണിമേല്‍, അതീഖ് റഹ്മാന്‍, അജ്മല്‍ തെങ്ങലക്കണ്ടി, നവാസ് കോട്ടക്കല്‍, നൗഫല്‍ നെല്ലൂര്‍, സുധി, ആഷിക് അഹമ്മദ്, നാസര്‍ കല്ലിക്കണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


