

ബെയ്റൂത്ത്: അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ബെയ്റൂത്ത് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ‘കരാന്റീന’യില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

ലെബനീസ് കെയര്‍ടേക്കര്‍ സര്‍ക്കാരിലെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഫിറാസ് അബിയാദ്, പരിസ്ഥിതി മന്ത്രിയും എമര്‍ജന്‍സി കമ്മിറ്റി തലവനുമായ നാസര്‍ യാസിന്‍ എന്നിവരും ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിനൊപ്പമുണ്ടായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ലെബനന്‍ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യവും ലെബനനിലെ സമീപകാല ഇസ്രായേല്‍ ആക്രമണം മൂലമുണ്ടായ വെല്ലുവിളി നിറഞ്ഞ മാനുഷിക സാഹചര്യത്തില്‍ അതിന്റെ നിരന്തരമായ പിന്തുണയും മന്ത്രി ആവര്‍ത്തിച്ചു.
