യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കും

Web Desk
1 Min Read

കൊച്ചി: എല്‍ ഡി എഫ് ഭരണകാലത്ത് സി പി എം നേതാക്കള്‍ സാമ്പത്തികമായി തടിച്ചു കൊഴുക്കുകയും സാധാരണ ജനങ്ങള്‍ പാപ്പരാ കുകയും ചെയ്‌തെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. എറണാകുളം അധ്യാപക ഭവനില്‍ ചേര്‍ന്ന കെ എസ് എസ് പി എ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

യു ഡി എഫ് അധികരത്തിലെത്തുമ്പോള്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുമെന്നും സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ധിപ്പിച്ച് സര്‍വ്വീസ് പെന്‍ഷന്‍കാരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, സംസ്ഥാന ഭാരവാഹികളായ രാജന്‍ കുരിക്കള്‍, വി ഗോപാലകൃഷ്ണന്‍ നായര്‍, ജെ ബാബു രാജേന്ദ്രന്‍ നായര്‍, വി മധു, നദീറ സുരേഷ്, പി കരുണാകരന്‍ മാസ്റ്റര്‍, പലേരി പത്മനാഭന്‍, കെ വി സലിം, വിനയദാസ്, വരദരാജന്‍, സി ബാലന്‍, ഗംഗാധരന്‍, വി എ ലത്തീഫ്, കുമാരദാസ്, ചിദംബരം, മധുസൂദനന്‍ പിള്ള, ഹരിഹരന്‍ മാസ്റ്റര്‍, പരമേശ്വരന്‍ നായര്‍, വനിതാ ഫോറം പ്രസിഡന്റ് വനജ ടി, വാസന്തി തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി സ്വാഗതവും സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് പി എബ്രഹാം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!