NEWS
ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു: ബെന്നി ബെഹനാന്‍ എം പി

ആലുവ: ദേശീയപാതയില്‍ കരയാംപറമ്പ് സിഗ്നല്‍ ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റപ്പണികള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് ബെന്നി ബഹനാന്‍ എം പി ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയിലെ അപകട സാഹചര്യം സൃഷ്ടിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എം പി സന്ദര്‍ശിച്ചു.


ദേശീയപാത പ്രോജക്റ്റ് ഡയറക്ടര്‍ ഒക്ടോബര്‍ പത്താം തിയ്യതി ശാസ്ത്രീയമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എം പിക്ക് ഉറപ്പു നല്‍കി.

ദേശീയപാതയിലെ അശാസ്ത്രീയമായ അറ്റകുറ്റപണികള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് എം പിയുടെ അടിയന്തര ഇടപെടല്‍.


