യു എസില്‍ വെടിവെയ്പ്; 22 പേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യു.എസില്‍ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60ലേറെ പേര്‍ക്ക് പരുക്ക്. മെയിന്‍ സിറ്റിയിലെ മൂന്നിടങ്ങളിലായി ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.

city exchange

സ്‌കീംഗീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ റെസ്റ്റോറന്റ്, സ്പെയര്‍ടൈം റിക്രിയേഷന്‍ തുടങ്ങി മൂന്ന് സ്ഥലങ്ങളിലാണ് വെടിവെയ്പ് നടന്നതെന്ന് ലെവിസ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ലൂയിസ്റ്റണിലെ രണ്ട് വെടിവയ്പ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത് റോബര്‍ട്ട് കാര്‍ഡ് എന്ന നാല്‍പ്പതുകാരനാണെന്ന് ലെവിസ്ടണ്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നീളന്‍ കൈയുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് റൈഫിള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!