
ദോഹ: സിങ്കപ്പൂരില്‍ നടന്ന ഇന്‍ഡോര്‍ എയര്‍ 2026 ആഗോള സാങ്കേതിക സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് മുന്‍ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അര്‍ഹയായി മികവ് തെളിയിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിനി അലിമ ബിന്‍ത് ഹാഷിറിന് ഖത്തര്‍ കെ എം സി സിയുടെ വിദ്യാര്‍ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് നല്‍കിയ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എം എല്‍ എ സമ്മാനിച്ചു.

ഏറ്റവും പ്രായം കുറഞ്ഞ അവതാരക എന്ന നിലയില്‍ അംഗീകാരം നേടിയ അലിമയുടെ വിജയക്കുതിപ്പ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കല്‍ അഭിപ്രായപ്പെട്ടു. അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയില്‍ ഒട്ടേറെ പുതിയ പ്രതിഭകളുടെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അജ്മല്‍ നബീല്‍ ഗ്രീന്‍ ചെയര്‍മാന്‍ പി ടി ഫിറോസ്, ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി, ഭാരവാഹികളായ പി കെ ഹാഷിര്‍, അല്‍ത്താഫ് ഷറഫ്, അബ്ദുല്‍ സമദ്, വി ടി റഹീസ് എന്നിവര്‍ സംബന്ധിച്ചു.
